ഓസ്ട്രിയ: സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. 2018ലെ നൊബേല്‍ സമ്മാനം ഒള്‍ഗാ ടൊക്കാര്‍ച്ചൂക്കിനും 2019ലെ പുരസ്കാരം ഒാസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍കെക്കിനുമാണ് ലഭിച്ചിരിക്കുന്നത്. പോളിഷ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ടൊക്കാര്‍ച്ചൂക്ക്. ദ ഫ്ലൈറ്റ്സ്, ലാസ്റ്റ് സ്റ്റോറീസ് തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ദ ഗോളീസ് ആങ്സൈറ്റി എറ്റ് ദ പെനാല്‍റ്റി കിക്കാണ് പീറ്റര്‍ ഹന്‍കെക്കിന്റെ പ്രശസ്ത നോവല്‍.

മീടു വിവാദച്ചുഴിയില്‍ സ്വീഡിഷ് അക്കാദമി അകപ്പെട്ടതോടെ, 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. അക്കാദമി സ്ഥിരാംഗത്തിന്റെ ഭര്‍ത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടര്‍ന്നാണ് പോയവര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. ഇത്തവണ രണ്ട് വര്‍ഷത്തെ പുരസ്കാരങ്ങളും സ്വീഡിഷ് അക്കാദമി ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.1901 മുതല്‍ ഇതുവരെ 114 പേര്‍ക്കു സാഹിത്യ നൊബേല്‍ ലഭിച്ചിട്ടുണ്ട്.