കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ചെയർമാനായി പ്രശസ്ത സംവിധായകൻ സയീദ് അക്തർ മിർസയെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിനേത്തുടർന്നാണ് പുതിയ ചെയർമാനെ സർക്കാർ നിയമിച്ചത്. സയീദ് അക്തർ മിർസ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മിർസ 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ ജൂറി ചെയർമാനുമായിരുന്നു.
