ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഷിംജിത റിമാൻഡിൽ തുടരും.
ഷിംജിതയ്ക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സമാനമായ രീതിയിൽ മറ്റ് വ്ലോഗർമാരും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇത് കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കൂടുതൽ ആത്മഹത്യകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പോലീസ് നൽകി.
ഈ മാസം 21-നാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഷിംജിതയെ പിടികൂടിയത്. ബസിൽ വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. എന്നാൽ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.














































































