ബാര്‍ അസോസിയേഷനെതിരെ വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ മര്‍ദ്ദനത്തിനിരയായ അഭിഭാഷക ശ്യാമിലി.
സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നില്ലെന്നും തനിക്കെതിരെ അഭിഭാഷക സമൂഹത്തിനിടയില്‍ കഥകള്‍ പ്രചരിക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു.
താനെന്ത് തെറ്റ് ചെയ്തുവെന്നറിയില്ല. തന്റെ മുഖത്ത് തെളിവുകളുണ്ടെന്നും ശ്യാമിലി പറഞ്ഞു. അതേസമയം പ്രതി ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ മജിസ്ട്രേറ്റ് കോടതി 12ല്‍ വാദം പൂര്‍ത്തിയായി. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ ഓഫീസിലെ സ്റ്റാഫുകളാണ് സാക്ഷികളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് നിയമത്തില്‍ ധാരണയുണ്ട്. പ്രതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ജാമ്യം തടഞ്ഞു വെയ്ക്കാനാകില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതിക്ക് ലൈംഗിക ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കല്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം പറഞ്ഞു. ബെയ്‌ലിന്‍ ദാസിന് മര്‍ദ്ദനമേറ്റെന്നും പ്രതിഭാഗം പറഞ്ഞു. ബെയ്‌ലിന്റെ നെറ്റിയിലും കണ്ണിലും മുറിവ് വെറുതെ ഉണ്ടായതല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.