എഴുപത് ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് അറസ്റ്റ് ചെയ്തു.
ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ പൂഞ്ഞാർ വില്ലേജിൽ പുളിക്കപ്പാലം കരയിൽ കളത്തിൽ വീട്ടിൽ ബിജു തോമസാണ് ഓടി രക്ഷപ്പെട്ടത്.
ബൈക്ക് ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.
പാലാ റേഞ്ച് പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് ബി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ വിനോദ് കുമാർ വി , കണ്ണൻ സി, സിഇഒ മാരായ സാജിദ് പി.എ , പ്രണവ് വിജയ്, സിനി ജോൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.