എൻഡിഎയില്‍ സീറ്റ് വിഭജനം പാളിയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ട്വന്റി 20ക്ക് മുന്നണിയില്‍ അമിത പ്രാധാന്യം നല്‍കി.
അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നല്‍കിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിലെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയതില്‍ അസംതൃപ്തി പുകയുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി ഡി സതീശൻ വെറും ബഫൂണ്‍ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നല്‍കാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.














































































