ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഒന്നാണ് നാരങ്ങ വെള്ളം. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുയരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്.
