ബഹുജന പങ്കാളിത്തത്തോടെ ബിനുവിന്റെ നിർധനരായ കുടുംബത്തിന് സ്ഥലം വാങ്ങി വീടൊരുക്കി നൽകും.
കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
അയ്മനം ചാമത്തറയിലെ സഹോദരൻ്റെ വീട്ടിലെത്തി ബിനുവിൻ്റെ ഭാര്യ ഷൈനിയേയും മക്കളായ നന്ദന, നന്ദിത എന്നിവരെയും മന്ത്രി വി എൻ വാസവൻ ആശ്വസിപ്പിച്ചു. നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള സഹായവും വാഗ്ദാനം ചെയ്തു. ബിനുവിൻ്റെ കുടുംബം അനാഥമാകില്ലെന്നും ഏറ്റുമാനൂർ മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി വ്യക്തമാക്കി.
ബിനുവിൻ്റെ കുടുംബത്തിന് തണലൊരുക്കാൻ ഒക്ടോബർ ഒന്നിന് ആലോചനയോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു













































































