മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിൽസയിലായിരുന്നു.
മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരംനാളെ രാവിലെ ഒന്‍പതിന് നിലമ്പൂര്‍ മുക്കട്ട വലിയജുമ മസ്ജിദില്‍.
1935 മേയ് 15ന് ജനനം.
ഇ.കെ.നായനാർ, എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലായി നാലു തവണ മന്ത്രിയായി. തൊഴിൽ, വനം, ടൂറിസം, വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.
എട്ടു തവണ നിലമ്പൂരിൽ നിന്നു നിയമസഭയിലെത്തി. മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി പദവി വഹിച്ചു.
സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡൻ്റായിരുന്നു. എൻസിഡിസി, നാഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനം വഹിച്ചു.
*ആര്യാടൻ വിവിധ മന്ത്രിസഭകളിൽ*
ഒന്നാം നായനാർ മന്ത്രിസഭ
തൊഴിൽ, വനം മന്ത്രി (1982-83)
രണ്ടാം ആൻ്റണി മന്ത്രിസഭ
തൊഴിൽ, ടൂറിസം (1995-96)
ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭ
വൈദ്യുതി (2004-06)
രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ
വൈദ്യുതി (2011-16)
ഗതാഗതം (2012-13