കായംകുളത്ത് മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കന്യാകുമാരി സ്വദേശി സജി (49) ആണ് മരിച്ചത്അയൽവാസിയുടെ കുഞ്ഞിൻ്റെ ബ്രേസ്‌ലെറ്റ് കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട്ടുകാരും സജിയുമായി തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ മർദനമേറ്റ സജി പിന്നീട് കുഴഞ്ഞുവീണതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.