കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കിയതിനെത്തുടർന്നു ചികിത്സ കിട്ടാതെ മരിച്ചു.
പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ (62) ആണ് ബസിൽ നിന്നിറങ്ങി റോഡിൽ മണിക്കൂറുകൾ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാഞ്ഞതിനെ തുടർന്ന് മരിച്ചത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ ഇതു വഴി കടന്നു പോയിരുന്നെന്നു പരിസരവാസികൾ പറയുന്നു. ബസ് തിരികെ ഓടിച്ച് നാരായണനെ ആശുപ്രതിയിലെത്തിക്കാനുള്ള ശ്രമവുമുണ്ടായില്ല. സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയ ശേഷം ഇതുവഴിയെത്തിയ വനം വകുപ്പിന്റെ വാഹനത്തിൽ പുനലൂരിലേക്കു കൊണ്ടു പോയെങ്കിലും ഓലപ്പാറയെത്തും മുൻപ് മരിച്ചു.















































































