കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി ഉജ്ജയനി അവതരിപ്പിക്കുന്ന 7-ാം മത് നാടകം ജോസഫ് കാവ്യസാന്ദ്രം രചനയും സംവിധാനവും നിർവഹിച്ച "കഥ പറയാതെ കാലം " അരങ്ങേറി. പാറത്തോട് പൊടിമറ്റം സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. സുരേന്ദ്രൻ കൊടിത്തോട്ടം അധ്യക്ഷനായിരുന്നു. കലാരംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.