തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ
ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ.
വിജയരാഘവന്റെ പരാമര്‍ശത്തെ തള്ളി സിപിഎം ജനറല്‍
സെക്രട്ടറി സീതാറാം യെച്ചൂരി. വിജയരാഘവന്റെ
പ്രസംഗത്തെപ്പറ്റി പാര്‍ട്ടി പരിശോധിക്കുമെന്നും സ്ത്രീകളെ
അവഹേളിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും യെച്ചൂരി
പറഞ്ഞു. വിജയരാഘവനു പിഴവു പറ്റിയിട്ടുണ്ടോ എന്ന്
അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയില്‍
കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു
കണ്‍വന്‍ഷനിലാണ് വിജയരാഘവന്റെ വിവാദ
പരാമര്‍ശമുണ്ടായത്.
രമ്യ ഹരിദാസ് തന്നെ ഇതിനെതിരേ രംഗത്തെത്തി.
വിജയരാഘവന്റെ പരാമര്‍ശം വേദനാജനകമാണെന്നു പറഞ്ഞ
രമ്യ, ഇടതുപക്ഷം നവോഥാനത്തെക്കുറിച്ചും
സ്ത്രീസുരക്ഷയെക്കുറിച്ചുമൊക്കെ വാചാലരാകുന്നവരാണെന്ന്
ഓര്‍മിപ്പിച്ചു.
എന്നാല്‍, വിജയരാഘവന്റെ പരാമര്‍ശം
വളച്ചൊടിച്ചതാണെന്നും ദുര്‍വ്യാഖ്യാനം
ചെയ്തതാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്റെ വാദഗതി. വിജയരാഘവന്
ഉദ്ദേശിക്കാത്ത കാര്യമാണ് അദ്ദേഹത്തിന്റെ വായില്‍
തിരുകിയതെന്നും കോടിയേരി പറഞ്ഞു.
പിന്നാലെ
വിജയരാഘവന് തന്നെ വിശദീകരണവുമായി രംഗത്തുവന്നു. താന്‍
മോശമായി ഒന്നും ഉദ്ദേശിച്ചില്ലെന്നും രാഷ്ട്രീയമായ
വിമര്‍ശനമാണു നടത്തിയെന്നുമായിരുന്നു വിജയരാഘവന്റെ
നിലപാട്. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്നാലെ
കോണ്‍ഗ്രസ് നേതാക്കള്‍ പോകേണ്ടി വന്നതിന്റെ
ഗതികേടിനേക്കുറിച്ചു മാത്രമാണു താന്‍
പറഞ്ഞതെന്നായിരുന്നു വിജയരാഘവന്റെ വിശദീകരണം.