ഇടുക്കി: കനത്ത മഴയെത്തുടർന്ന് മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോ പോയിന്റിലുമാണ് ഉരുൾ പൊട്ടിയത്. കുണ്ടളയിൽ ടെമ്പോ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹമുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു. മാട്ടുപ്പെട്ടിറോഡിൽവൻഗതാഗതക്കുരുക്കാണ്. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.
*യാത്ര നിരോധിച്ചു.*
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ടി റോഡിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുന്നു.
വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.