പാലക്കാട് ധോണിയിൽ വീണ്ടും പി ടി-7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. ധോണി സെൻ്റ് തോമസ് നഗറിലാണ് ഇന്ന് കാട്ടാനയുടെ സാന്നിധ്യമുണ്ടായത്. പ്രദേശത്ത് രാത്രി 10 മണിയോടെ ആന ഇറങ്ങിയതിൻ്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വീണ്ടും കാട്ടാനയുടെ സാന്നിധ്യമുണ്ടായത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. സെൻ്റ് തോമസ് നഗറിലെ ഒരു ചെറിയ റോഡിലൂടെ ആന നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആന കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ജനവാസമേഖലകളാണ്.
