സംസ്ഥാനത്ത് മദ്യവില വർദ്ധന നിലവിൽ വന്നു. മദ്യത്തിന് പത്ത് രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. മദ്യത്തിൻറെ വിൽപ്പന നികുതി വർദ്ധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പു വച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർദ്ധിക്കും. വിറ്റു വരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ ആണ് വില വർദ്ധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡ് ആയ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.
