രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ അടച്ചിട്ട കോടതിയിൽ ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി നാളത്തേക്ക് മാറ്റി.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്ത മംഗലം അജിത് കുമാർ ഹാജരായി. പ്രതി എം എൽ എ ആണെന്നും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകുന്ന ആളാണെന്നും ജാമ്യം നൽകണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചു.
എന്നാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും, വാദിയെ ഭീഷണി പ്പെടുത്താനും സാധ്യതയുണ്ടെന്നും പറഞ്ഞ് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു.
11:30 മുതൽ 1:30 വരെ ജ്യാമ്യ ഹർജിയിൽ വാദം കേട്ട ശേഷം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പറയാനായി കേസ് നാളത്തേക്ക് മാറ്റി വച്ചു.














































































