കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ കവലയിലാണ് തിങ്കൾ രാത്രി 9 മണിയോടെ സംഭവം നടന്നത്.
ഇല്ലിക്കൽ സ്വദേശിയും, മത്സ്യ തൊഴിലാളിയമായ പ്ലാത്തറ റെജിയാണ് മരിച്ചത്.
സംഭവത്തിലെ പ്രതി കോട്ടയം തിരുവാർപ്പ് സ്വദേശി ഹരിദാസിനെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്കും ആക്രമണത്തിനിടെ പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇല്ലിക്കൽ ഷാപ്പിന് മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തുകയുമായിരുന്നു.
കുത്തേറ്റ് പതിനഞ്ച് മിനിറ്റോളം റെജി വീണു കിടന്നു. പിന്നീട് ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തിയാണ് റെജിയെ ആശുപത്രിയിൽ എത്തിച്ചത്.
പ്രതിയും സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ച് കൂടിയത്.