ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായസമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു.കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ് വെള്ളിയാഴ്ച്ചഈചടങ്ങ്നടന്നത്.സെക്കൻ്റ്ഷോപ്രൊഡക്ഷൻസിൻ്റെബാനറിൽശങ്കർ ദാസ് ,ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെ
യായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം മുക്കം' കോഴി'ക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്.സൈജു കുറുപ്പ്,അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.
ആൻ സരിഗ-സംവിധായിക.
............................................
തങ്ങളുടെ രണ്ടാമതു ചിത്രമായ സമൻസ് സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായആൻസരിഗആൻ്റണിയാണ്.ഈചിത്രംനേരത്തേനിശ്ചയിക്കപ്പെട്ടിരുന്നതായിരുന്നതാണങ്കിലുംചിലസാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോയതാണന്ന് ആൻ സരിഗ പറഞ്ഞു.ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെആഭിനേതാക്കളുംഅണിയറപ്രവർത്തകരുടേയുംസാന്നിദ്ധ്യത്തിൽപ്രശസ്തസംവിധായകൻഎം.പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായമാലിന്യമുക്തകേരളംഎന്നപരിപാടിയുടെഇടയിൽപൊതുജനപങ്കാളിത്തവുംഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.പ്രശസ്ത സംവിധായകനായ വിനയൻ്റെ മകനും വിനയൻ സംവിധാനം ചെയ്ത്വലിയവിജയംനേടിയആകാശഗംഗഎന്നചിത്രത്തിൻ്റെരണ്ടാംപതിപ്പായആകാശഗംഗ2എന്നചിത്രത്തിൽനായകനുമായിരുന്ന വിഷ്ണുപത്തൊമ്പതാംനൂറ്റാണ്ട് എന്ന ചിത്രത്തിൽ കണ്ണൻ കുറുപ്പ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.പൂർണ്ണമായും സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മാറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻപുറത്തുവിടുെമെന്ന്നിർമ്മാതാക്കളിൽഒരാളായശങ്കർദാസുംവ്യക്തമാക്കി.
മാർച്ചുമാസത്തിൽ ചിത്രീകരണമാരംഭിക്കുന്നഈചിത്രത്തിൻ്റെചിത്രീകരണംദുബായിലുംപാലക്കാട്ടുമായിപൂർത്തിയാകും.
അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സെയ്ബാ, സൈജു ക്കുറുപ്പ് ,തൻവി റാം, ഛായാഗ്രാഹകൻ സജാദ്കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ വി.പി., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.നിർമ്മാണ നിർവ്വഹണം -രാജൻ ഫിലിപ്പ് .വാഴൂർ ജോസ്.'ഫോട്ടോ -എസ്.ബി.കെ.ഷുഹൈബ് .