കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തലസ്ഥാന നഗരിയിലെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം അങ്കം അട്ടഹാസം മേയ് 8 ന് തീയേറ്ററുകളിലെത്തുന്നു.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, അംബിക(പുതുമുഖ നായിക), കിച്ചു(യുഎസ്എ), സിബി തോമസ്, സ്മിനു സിജോ, അമിത്ത്, കുട്ടി അഖിൽ, ദീപക് ശിവരാജൻ എന്നിവരഭിനയിക്കുന്നു.
സംവിധാനം - സുജിത്ത് എസ് നായർ, ബാനർ -ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം - അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ, ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ആക്ഷൻസ് - ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്‌റ്റ്യും - റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്, പിആർഓ - അജയ് തുണ്ടത്തിൽ .......













































































