കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപിംഗ് തൊഴിലാളി ഗഫൂർ മരണപ്പെട്ട സംഭവത്തിൽ നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ധനിക് ലാലിനോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി എം.പി.
സംഭവത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധി എം പി ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.