കോട്ടയം: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പുതുതായി സൃഷ്ടിക്കുന്ന എക്സ്റേ ടെക്നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർ ഫെബ്രുവരി ഏഴിന് രാവിലെ 11ന് കോടിമതയിലുള്ള ചീഫ് വെറ്ററിനറി ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ആധാർ കാർഡ്, വയസ്,യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ കരുതണം.











































































