കെ സുധാരകൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം. സ്‌ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതോടെ കെ.സുധാകരന് കടുത്ത അതൃപ്തി എന്ന് റിപ്പോർട്ട്.
ഇതോടെ സുധാരകൻ്റെ നീക്കങ്ങൾ അറിയാൻ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു.
കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കരുതുന്നു.
ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നാണ് വിവരം.
11 മണി വരെ കാത്തിരിക്കണമെന്നും പ്രകോപിതരാകരുതെന്നും അണികളോട് സുധാകരൻ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ മാധ്യമങ്ങളെ കണ്ടേക്കും.
മത്സരിപ്പിക്കില്ല എന്ന എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരൻ കരുതുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവയ്ക്കാനും തീരുമാനമെടുത്തെന്നാണു സൂചന.














































































