തിരു.: ജി 20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിങ് ഇന്നു മുതൽ 6 വരെ കോവളം ലീല ഹോട്ടലിൽ നടക്കും. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗത്തിൽ ജി 20 അംഗരാജ്യങ്ങൾ, 9 അതിഥി രാജ്യങ്ങൾ, രാജ്യാന്തര സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും.
പ്രതിനിധികൾക്കായി യോഗയും കേരളത്തനിമ വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തി ന്റെ വിവിധ ആശയങ്ങൾ ഉൾപ്പെട്ട പ്രദർശനവും ഉണ്ടാകും. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സന്ദർശിക്കും.