തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്ന് കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ ദ്വാരപാലകശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണെന്നത് കടകംപള്ളി സുരേന്ദ്രന് അറിയാം എന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം. അത് തെളിയിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ വി ഡി സതീശനെ വെല്ലുവിളിച്ചു.
അധികാരത്തിന് വേണ്ടി ആര്‍ത്തി മൂത്തയാളുടേതാണ് വി ഡി സതീശന്റെ പ്രസ്താവന. ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം അധഃപതിക്കാമോ എന്നതിന്റെ പ്രകടമായ ഉദാഹരണം ആണിത്. ഏത് കോടീശ്വരനാണ് ദ്വാരപാലകശില്‍പം വാങ്ങിയതെന്ന് വി ഡി സതീശന്‍ തെളിയിക്കണം. തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി രാഷ്ട്രീയ വനവാസത്തിന് പോകാം', കടകംപള്ളി സുരേന്ദ്രന്‍ വി ഡി സതീശനെ വെല്ലുവിളിച്ചു.