പാത്തമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന _സൃഷ്ടി2026_ - പന്ത്രണ്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.
ദീപിക ദിനപത്രം കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോമി കുര്യാക്കോസ് ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹനായി. രണ്ടാം സമ്മാനം ജനയുഗം ദിനപത്രം സീനിയർ റിപ്പോർട്ടർ സരിത കൃഷ്ണൻ കരസ്ഥമാക്കി. അയ്യായിരം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
കേരളകൗമുദി ദിനപത്രം ന്യൂസ് ഫോട്ടോഗ്രാഫർ സെബിൻ ജോർജ് പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ
ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹനായി.
ദേശാഭിമാനി ന്യൂസ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥ് സൃഷ്ടി പ്രദർശനവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ചിത്രമാണ് രണ്ടാം സ്ഥാനം നേടിയത്. 5000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്ര ടെക്നോ കൾച്ചറൽ ഫെസ്റ്റിന്റെ സമാപനചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.










































































