വെള്ളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മണിയഞ്ചിറ തുടുമയിൽ റോഡ് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലിസ്സി സണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ വി കെ മഹിളാമണി ആർ നികിതകുമാർ, ജയ അനിൽ, മിനി ശിവൻ, സുമ ഷൈജൻ NREG എ ഇ വീണ പി എന്നിവർ സംസാരിച്ചു.
4ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് നടന്നത് വെള്ളക്കെട്ട് കാരണം ഒരു രോഗിയെ പോലും ആശുപത്രിയിൽ കൊണ്ട് പോകാൻ കഴിയാത്തത്ര ദുരിതത്തിൽ കഴിഞ്ഞവർക്ക് വലിയ ആശ്വാസമാണ് റോഡ് പണി കഴിഞ്ഞതിലൂടെ സാധിച്ചത്.













































































