കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പി.വി.അന്‍വര്‍ ഇന്ന് തലസ്ഥാനത്ത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
അതേസമയം യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് അൻവർ തങ്ങളെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു. പാണക്കാട്ട് മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.