തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കാം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷമായ ലൈസന്‍സുകള്‍ പുതുക്കാന്‍ മുമ്പ് 1000 രൂപയായിരുന്നു പിഴ. എന്നാല്‍ ഈ പിഴത്തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് അധികം വെകാതെപുറത്തിറങ്ങും.
കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുമ്പ് പിഴകൂടാതെ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം.
എന്നാല്‍ പുതിയ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്. ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികമല്ലെന്നും യോഗത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് പിഴ 3000 രൂപയായി കുറയ്ക്കാനും ശുപാര്‍ശ ചെയ്തു.
മോട്ടോര്‍ വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.