ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്.
ഭക്ഷണരീതിയിലെ പ്രശ്‌നങ്ങൾ, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഈ കാൻസറിലേക്ക് വഴിവയ്ക്കുന്നത്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സകൊണ്ടും ഫലവും അതിജീവനവും സാധ്യമാകുള്ളു.
മലബന്ധം, വയറിളക്കം, മലവിസർജനത്തിലെ മാറ്റങ്ങൾ എന്നിവയൊന്നും കാര്യമാക്കിതിരിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയിൽ കൂടുതൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.
കോളൻ കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ മറ്റൊന്നാണ് മലത്തിനൊപ്പം കാണുന്ന രക്തക്കറ. കടുത്ത നിറത്തിലോ അല്ലെങ്കിൽ വ്യക്തമായ ചുവന്ന നിറത്തിലോ പൂപ്പിനൊപ്പം രക്തം കാണാനുള്ള സാധ്യത കോളൻ കാൻസറിന്റെയോ ഹെമറോയിഡ്‌സിന്റെയോ ലക്ഷണമാകാം.
നിങ്ങളുടെ വയറിനുണ്ടാകുന്ന വേദനയും കാര്യമായി എടുക്കേണ്ട ലക്ഷണമാണ്. 2024ലെ പഠനം പറയുന്നത് 63 ശതമാനം യുവാക്കളായ രോഗികളിൽ ഇതാണ് കോളൻ കാൻസറിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. കഠിനമായ വേദന, ഉരുണ്ടുകയറ്റം ഇവ തുടർന്ന് കൊണ്ടിരിക്കുകയും അസഹനീയമാവുകയും ചെയ്യുന്ന അവസ്ഥ.
പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നതും കോളൻ കാൻസറിന്റെ ലക്ഷണമാണ്. ഒരു കാര്യവുമില്ലാതെ ഭാരം കുറയാം. ഭക്ഷണക്രമത്തിലോ ഫിറ്റ്‌നസിലോ ഒരു മാറ്റവും നിങ്ങൾ വരുത്തിയിട്ടുണ്ടാവില്ല, ഇതും കാര്യമായി പലരും കാണാറില്ല. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും കോളൻ കാൻസറിന്റെ ലക്ഷണമാണ്. നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലും ക്ഷീണവും തളർച്ചയും വിശപ്പില്ലായ്മയും ശ്രദ്ധിക്കണം.