തുളസിയിലയെ അത്ര നിസാരക്കാരനായി കാണേണ്ട. തുളസിയില്‍ ഔഷധഗുണങ്ങള്‍ ധാരാളമടങ്ങിയിട്ടുണ്ട്. തുളസിയില കഴിച്ചാല്‍ തൊണ്ട വേദനമാറും. കൂടാതെ തുളസിനീര്, കുട്ടികളിലെ വിരയും കൃമി ശല്യവും മാറാന്‍ സഹായിക്കുന്നു.
ഇനി മുഖക്കുരുവാണ് പ്രശ്നമെങ്കില്‍ അല്‍പ്പം തുളസിനീര് മുഖക്കുരുവില്‍ പുരട്ടിനോക്കൂ, വ്യത്യാസം കാണാം. തുളസിയിലയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ സ്ട്രസ്സിനെ ഇല്ലാതാക്കാന്‍ സഹായിക്കും.