കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്റെ തലയിലേക്കാണ് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്.
ഇന്നലെരാവിലെ ആറരയോടെയായിരുന്നു അപകടം. ജോലിക്കായി കോട്ടയത്തേക്ക് പോകാനാണ് വനിതാ ഡോക്ടർ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ എത്തിയത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശം ബസ് കാത്തുനില്‍ക്കുമ്പോഴാണ് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടറുടെ തലയ്ക്ക് പരിക്കേറ്റു.












































































