ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാ ബില്‍ഡിംഗിലാണ് ഇന്ന് പുലര്‍ച്ചയോടെ തീ പടര്‍ന്നത്.
സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
തീ പടര്‍ന്നയുടന്‍ അലാറം മുഴങ്ങുകയും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു.
പതിമൂന്ന് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്.
പരിക്കേറ്റവരില്‍ ഏഴുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് പേര്‍ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്.
പരിക്കേറ്റ 15 പേരെ സമീപത്തെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് രോഗികളുടെ നില ഗുരുതരമാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുംബയ് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർഡ് സഹായം പ്രഖ്യാപിച്ചു.














































































