വയനാട്: വയനാട്ടില്‍ താമരവിരിയിക്കാന്‍ അരയും തലയും മുറുക്കി എന്‍ഡിഎയും. രാഹുല്‍ഗാന്ധിയ്‌ക്കെതിരെ മത്സരരംഗത്തേയ്ക്ക് എത്തുന്നത് തുഷാര്‍ വെള്ളാപ്പള്ളിയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരത്തിനിറങ്ങിയാല്‍ തുഷാര്‍ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.














































































