കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്ബര്‍ ജഴ്സി ബിസിസിഐ പിൻവലിച്ചു.
ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. മുമ്ബ് സച്ചിൻ തെണ്ടുല്‍ക്കറുടെ 10-ാം നമ്ബര്‍ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.
ഇന്ത്യൻ താരം ഷര്‍ദുള്‍ താക്കൂര്‍ 10-ാം നമ്ബര്‍ ജഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10-ാം നമ്ബര്‍ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്ബറിലുള്ള ജഴ്സികള്‍ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി