തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന യുഡിഎഫിന്‍റെ 20 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വരുന്നത് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണ്. രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും എല്‍ഡിഎഫ് ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ആരു വന്നാലും നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.














































































