ഖത്തര്‍ ലോകകപ്പില്‍ അര്‍ജൻ്റീന ഇന്നിറങ്ങും.
ഖത്തര്‍: ഖത്തര്‍
ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും. സൗദി അറേബ്യയാണ് എതിരാളികള്‍. വൈകിട്ട്
3:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെ
വരുന്ന അര്‍ജൻ്റീനയ്ക്ക് എതിരാളി ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയാണ്. എല്ലാ
പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യമാണ് അര്‍ജന്റീനയുടെ കരുത്ത്.
ഡി
മരിയയും ലൌതാരോ മാര്‍ട്ടിനെസുമെല്ലാം ഫോമിലാണ്. സൗദിയെ ഗോള്‍ മഴയില്‍ മുക്കിയുള്ള
വിജയമാണ് ലയോണല്‍ സ്കലോനിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം അറബ് നാട്ടിലെ
മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഹെര്‍വ്
റെനാദിന് പരിശീലകനായ സൗദി അറേബ്യ. സലിം അല്ദവ്സരി, നായകന് സല്മാന് അല്‍ ഫറാജ്, നവാബ് അല്‍ ആബിദ് എന്നിവരാണ്
പ്രധാന താരങ്ങള്‍.