ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. സുരേഷും ബന്ധുവായ അനൂപും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തിലേക്ക് കലാശിക്കുകയും ചെയ്തത്.
പോലീസ് ബന്ധുവായ അനൂപിനെ കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. അനൂപ് സുരേഷിനെ വീട്ടില്‍ വിളിക്കുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ആയിരുന്നു. ഇതിനിടയില്‍ ആണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയു൦ പ്രകോപിതനായ അനൂപ് സുരേഷിന്റെ കഴുത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നും സുരേഷിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.