കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനു കീഴിലെ പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുള്ള മടുക്ക ടി.ആർ.ഡി.എം. നഗറിൽ വനിതകൾക്കായി ആരംഭിച്ച ഗാർമെന്റ് യൂണിറ്റ് പദ്ധതിയിലേക്ക് തുണിത്തരങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്നിന് മുൻപായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി. ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി- 686507 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04828 202751.











































































