നെഹ്റു ട്രോഫി സിബിഎല്‍ മല്‍സരങ്ങള്‍ക്കായി തലവടി ചുണ്ടന്‍ നീരണിയല്‍ ചടങ്ങ് നാളെ (ഞായര്‍) രാവിലെ 9ന് നടക്കും. യുബിസി കൈനകരിയുടെ കൈകരുത്തിലാണ് തലവടി ചുണ്ടന്‍ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാവിലെ അഞ്ചിന് മാലിപുരയില്‍ മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറങ്ങല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.
തുടര്‍ന്ന് വള്ളം ശില്പി സാബു നാരായണന്‍ ആചാരിയുടെ സാന്നിധ്യത്തില്‍ നീരണിയല്‍ ചടങ്ങു നടക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സണ്‍ ഉമ്മന്‍ എടത്തില്‍, സെക്രട്ടറി കെ.ആര്‍. ഗോപകുമാര്‍, ട്രഷറര്‍ പ്രിന്‍സ് പാലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.












































































