കണ്ടല ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് ഇഡിയല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ടലയായാലും കരുവന്നൂരായാലും പുല്‍പള്ളിയായാലും നേരത്തെ സഹകരണ വകുപ്പ് അന്വേഷണം നടത്തിയതാണ്. ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയിട്ടുമുണ്ട് . ഇതിനു ശേഷമാണ് ഇ.ഡി അവിടെയൊക്കെ റെയ്ഡു നടത്തിയത്. ഇതൊന്നും പുതുതായി കണ്ടെത്തിയതല്ലെന്നും അവര്‍ക്കെതിരെ സഹകരണ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തി, അവരുടെ ന്യൂനതകള്‍ ചൂണ്ടികാട്ടി, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പൊലിസ് കേസ് എടുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.