മലയാളിയായ സോമനാഥ് ആണ്
നിലവില്‍ ഐ എസ് ആർ ഒ ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെയാണ് നിയമനം
നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂനിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ല്‍ ഐ എസ് ആർ ഒയില്‍ ചേർന്നു. കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്ബ് വിവിധ പദവികള്‍ വഹിച്ചിരുന്നു. നാരായണൻ ഈമാസം 14ന് ചുമതലയേല്‍ക്കും.















































































