കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർ അടക്കം മൂന്നുപേർക്ക് തെരുവ് നായയുടെ ആക്രമണം. കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഡോക്ടർ അടക്കം മൂന്ന് പേർക്ക് പരിക്ക്. മെഡിക്കൽ കോളജിലെ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കും ആണ് നായയുടെ കടിയേറ്റത്. മൂന്ന് പേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് നേരത്തെയും പലതവണ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്.
