തിരു.: തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും.
8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽസർവീസ്ഉണ്ടാകില്ല. കൂടാതെ ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം– രാവിലെ 5.20
കൊല്ലം– രാവിലെ 6.07/6.09
കോട്ടയം– രാവിലെ 7.25/7.27
എറണാകുളം ടൗൺ– രാവിലെ 8.17/8.20
തൃശൂർ– രാവിലെ 9.22/9.24
ഷൊർണ്ണൂർ– രാവിലെ 10.02/10.04
കോഴിക്കോട്– രാവിലെ 11.03/11.05
കണ്ണൂർ– ഉച്ചക്ക് 12.03/12.05
കാസർകോട്– ഉച്ച കഴിഞ്ഞ് 1.25
കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസർകോട്– ഉച്ച കഴിഞ്ഞ് 2.30
കണ്ണൂർ– ഉച്ച കഴിഞ്ഞ് 3.28/3.30
കോഴിക്കോട്– വൈകുന്നരം 4.28/4.30
ഷൊർണ്ണൂർ– വൈകുന്നേരം 5.28/5.30
തൃശൂർ– വൈകുന്നേരം 6.03/6.05
എറണാകുളം– വൈകിട്ട് 7.05/7.08
കോട്ടയം– രാത്രി 8.00/8.02
കൊല്ലം– രാത്രി 9.18/9.20
തിരുവനന്തപുരം – രാത്രി 10.35