എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയ്ക്ക് എതിര് നിൽക്കുന്ന സഭാ നേതൃത്വത്തിൻ്റെ മാനസാന്തരത്തിനായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ വിഭൂതി ദിനത്തിൽ നഗരത്തിൽ ചാക്ക് ധരിച്ച് നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച് പ്രാർത്ഥന റാലി നടത്തി.
വൈകിട്ട് 5.30-ന് കച്ചേരിപ്പടി സൻ ജോ കോൺവെന്റിൽ നടന്ന ഏകീകൃത കുർബാനയ്ക്കു ശേഷം സെൻ്റ് ആൽബർട്ട്സ് സ്കൂളിന് മുൻപിൽ നിന്നും ഹൈക്കോടതി ജംഗ്ഷൻ മറൈൻഡ്രൈവ് വഴി അരമനക്ക് മുമ്പിലെത്തി.
തുടർന്ന് ബൈബിൾ വായനയും പ്രാർത്ഥനയും നടത്തിയ ശേഷം വിശ്വാസികൾ പിരിഞ്ഞു.












































































