സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയല്ഡികാര്നൊപ്പംഉപയോഗിക്കുന്ന ടാഗുകള്‍ അനധികൃതമായി വില്‍പന നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും.
ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടാഗുകള്‍ അനധികൃതമായി വില്‍പന നടത്തുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാജ ടാഗുകള്‍ പിടിച്ചെടുക്കാനും നിര്‍ദ്ദേശമുണ്ട്. വകുപ്പുകള്‍ നേരിട്ട് വിതരണം ചെയ്യാത്ത ടാഗുകള്‍ ജീവനക്കാര്‍ ഉപയാഗിക്കരുത്.












































































