തിരു.: കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ ദേശസാല്‍കൃത, ഇതര ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശ ഇടപാടുകാര്‍ക്ക് ലഭിക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലാണ് കേരള ബാങ്കിനേക്കാള്‍ പലിശ കൂടുതല്‍.
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ. കേരള ബാങ്കില്‍ ഇത് 5 ശതമാനമാണ്. ഒരു വര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് കേരള ബാങ്കില്‍ 6.75 ശതമാനവും സഹകരണ സംഘങ്ങളില്‍ 7.75 ശതമാനം പലിശ ലഭിക്കും. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ നിരക്ക് താഴെപ്പറയും പ്രകാരമാണ്.
15 -45 ദിവസം 5.5 %
46-90 ദിവസം 6 %
91-179 ദിവസം 6.5 %
180 -364 ദിവസം 6.75 %
365 + ദിവസം 7.75 %
കേരള ബാങ്കിലെ പുതുക്കിയ പലിശ നിരക്ക്
15 -45 ദിവസം 5 %
46-90 ദിവസം 5.5 %
91-179 ദിവസം 5.75 %
180 -364 ദിവസം 6.25 %
365 + ദിവസം 6.75%