യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ചുവിൻ്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് മൃതദേഹങ്ങൾ എത്തിക്കുന്നത്. ഇന്ന് രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ, കോട്ടയം വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. കഴിഞ്ഞമാസം 16നാണ് ബ്രിട്ടനിൽ നഴ്സ് ആയിരുന്ന അഞ്ചുവിനെയും മക്കളെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ അഞ്ചുവിന്റെ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
