ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്.
ഇതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധനയുണ്ടായിരിക്കുകയാണ്.
ഒരുമാസത്തിനിടെ പെട്രോളിന് 5 രൂപയിലധികം കൂടിയപ്പോള്‍ ഡീസലിന് 7 രൂപയില്‍ കൂടുതലാണ് വര്‍ദ്ധിച്ചത്.
ഡീസല്‍ 7 രൂപ 37 പൈസയും പെട്രോള്‍ 5 രൂപ 70 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് 109 രൂപ 20 പൈസയാണ് വില. ഡീസലിന് 102.75 രൂപയും.
കൊച്ചിയില്‍ പെട്രോള്‍ 107.20 രൂപയും ഡീസല്‍ 100.96 രൂപയുമാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ഇന്ധനവില വര്‍ദ്ധന പ്രവണത ഇനിയും തുടരുമെന്നും ഇന്ധനകയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് വിലക്കുറവിന് ശ്രമം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് അത് ഉടനുണ്ടാകാന്‍ ഇടയില്ല.