ഗാന്ധിനഗർ: പുതുതായി ആരംഭിച്ച ഗിഫ്റ്റ് സിറ്റിയില്‍ മദ്യനിരോധന നയത്തിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അധികാരപ്പെടുത്തിയ ജീവനക്കാർ, കമ്പനി ഉടമകൾ, സന്ദർശകർ എന്നിവർക്ക് മദ്ധ്യം ഉപയോഗിക്കാനുള്ള പെര്‍മിറ്റ് ലഭ്യമാകും.
ഈ പെർമിറ്റ് ഉപയോഗിച്ച് ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകളിൽ നിന്നും മദ്യം ലഭ്യമാകും. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകള്‍ തുടങ്ങിയവക്ക് എഫ് എല്‍ 3 ബാര്‍ ലൈസെന്‍സ് അപേക്ഷിക്കുന്ന പക്ഷം ലഭ്യമാകും. ലൈസെന്‍സ് ലഭ്യമാകുന്ന സ്ഥാപനങ്ങളിൽ മദ്യം കഴിക്കാൻ കഴിയും എന്നാൽ ഹോട്ടലുകൾ, ക്ലബ്, റെസ്റ്റോറന്റുകൾ എന്നിവയിൽ മദ്യക്കുപ്പികൾ വിൽക്കാൻ അനുവദിക്കില്ല.
ഗുജറാത്ത് ഗവൺമെന്റിന്റെ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഡിപ്പാർട്ട്മെന്റ, GIFT സിറ്റി ഏരിയയിലെ FL-3 ലൈസൻസുള്ള ഹോട്ടലുകൾ/റെസ്റ്റോറന്റുകൾ/ക്ലബുകളുടെ മദ്യ ഇറക്കുമതി, സംഭരണം, കാറ്ററിംഗ് എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.